കൊച്ചി: നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷവും പുന:പ്രതിഷ്ഠയും 27 മുതൽ ഫെബ്രുവരി 8 വരെ നടക്കും. തിങ്കളാഴ്ച രാത്രി 8.30 ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശ്രീരാജ് അഷ്‌ടമൂർത്തി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, 29 ന് പൂരുരുട്ടാതി താലപ്പൊലി, ആനയൂട്ട്, പകൽപ്പൂരം, പഞ്ചാരിമേളം, പാണ്ടിമേളം, കരിമരുന്ന് പ്രയോഗം,29 ന് രാത്രി 10.30 ന് താലപ്പൊലി എഴുന്നെള്ളിപ്പ്, മേജർ സെറ്റ് പഞ്ചവാദ്യം, 30 ന് 4.30 ന്പകൽപ്പൂരം, 31 ന് വൈകിട്ട് നൃത്തനൃത്ത്യങ്ങൾ, ഫെബ്രുവരി 1 ന് വൈകിട്ട് തിരുവാതിര, വേലപുറപ്പാട്, 2 ന് രാത്രി 11 ന് കൊടിയിറക്കം. 5 ന് രാവിലെ 9.50 ന് പ്രതിഷ്ഠ, 8 ന് ബ്രഹ്മകലാശാഭിഷേകം.