അങ്കമാലി:പാലിശ്ശേരി ഗവ.ഹൈസ്ക്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനാഘോഷവും നടത്തി.റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു.വി. തെക്കേക്കര മുഖ്യ പ്രഭാഷണം നടത്തി. ഷൈനി ജോർജ്, കെ.പി.അയ്യപ്പൻ, കെ.പി.അനീഷ്, മേരി ആൻറണി, ഉഷ മനോഹരൻ, ഷാജു നെടുവേലി, കെ.കെ.മുരളി, ടി.പി.വേലായുധൻ മാസ്റ്റർ, സുധ.ടി. ദീപ .വി.നായർ, സജിത.ഇ.കെ.അനീന പോൾ ,എന്നിവർ പ്രസംഗിച്ചു.