ആലുവ: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ പിതാക്കൻമാരുടെ ഓർമ്മപെരുന്നാൾ ഇന്ന് നടക്കും. രാവിലെ 8.30ന് നടക്കുന്ന കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ നേതൃത്വം നൽകും. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തും. പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ എന്നിവയും ഉണ്ടാകും.
ആലുവ: തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മ പെരുന്നാൾ ഞായറാഴ്ച നടക്കും. രാവിലെ എട്ട് മണിക്ക് മൂന്നിന്മേൽ കുർബാന, തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ ധൂപ പ്രാർത്ഥന, 11 മണിക്ക് പ്രദക്ഷിണം, ഉച്ചയ്ക്ക് നേർച്ച സദ്യ, കൊടിയിറക്കൽ എന്നിവ നടക്കും.