കൊച്ചി: വൈദ്യുതി രംഗത്തെ വിതരണമേഖലകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അഖില ഭാരതീയ വിദ്യുത് മസ്ദൂർ മഹാസംഘിന്റെ അഖിലേന്ത്യ അദ്ധ്യക്ഷൻ ആർ.മുരളീകൃഷ്ണൻ പറഞ്ഞു. കേരള വൈദ്യുതി മസ്ദൂർ സംഘം ഇരുപതാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനപ്രസിഡന്റ് സി.ജി.ഗോപകുമാർ അദ്ധ്യക്ഷനായി. ബി.എം.എസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സി.വി.രാജേഷ്, അഡ്വ.ടി.പി.സിന്ധുമോൾ, ടി.എ.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.