തൃപ്പൂണിത്തുറ: നഗരസഭ,തൃപ്പൂണിത്തുറ പൊലീസ്, വിദ്യാഭ്യാസ വകുപ്പ് സർവ ശിക്ഷ അഭിയാൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിൽ ഇന്ന് റിപ്പബ്ലിക് ദിനാഘോഷം നടക്കും.രാവിലെ എട്ടരയ്ക്ക് ഗവ.ഗേേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രയിൽ സ്റ്റുഡന്റ് പൊലീസ്', വിദ്യാർത്ഥികൾ, സാമുഹ്യസാംസ്കാരിക സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുക്കു. ഘോഷയാത്ര ബോയ് സ് സ്കൂൾ ഗ്രൗണ്ടി സമാപിക്കും. തുടർന്ന് നടക്കുന്ന യോഗം എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർപേഴ്സസൺ ചന്ദ്രികാ ദേവി അദ്ധ്യക്ഷയാകും.