tvjoycbi

കൊച്ചി: രാഷ്ട്രപതിയുടെ അതിവിശിഷ്ഠസേവാ മെഡലിന് സി.ബി.ഐ കൊച്ചി യൂണിറ്റിലെ അഡീഷണൽ എസ്.പി ടി.വി. ജോയ് അർഹനായി. 2011 ൽ രാഷ്ട്രപതിയുടെ വിശിഷ്ഠസേവാ മെഡൽ നേടിയിട്ടുണ്ട്. സുഡാനിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ചതിന് യു.എൻ പൊലീസ് മെഡലും നേടിയിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ടി.വി. ജോയ് സബ് ഇൻസ്പെക്ടറായി 1985 ലാണ് പൊലീസിൽ ചേർന്നത്. സി.ബി.ഐയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായാണ് അറിയപ്പെടുന്നത്. കർണാടകത്തിലെ തെൽഗി വ്യാജ മുദ്രപ്പത്ര തട്ടിപ്പ്, ഹൈദരാബാദിലെ സത്യം കമ്പ്യൂട്ടർ തട്ടിപ്പ്, റെയിൽവെ റിക്രൂട്ട്മെന്റ് വിവാദം, കർണാടകയിലെ ബെല്ലാരിയിലെ നിയമവിരുദ്ധ ഖനനം, ഭോപ്പാലിലെ വ്യാപം വിവാദം തുടങ്ങിയ കേസുകളിൽ അന്വേഷിച്ചിട്ടുണ്ട്.

രണ്ടു വർഷമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ജോയിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ളസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് തട്ടിപ്പ് അന്വേഷിക്കുന്നത്.