തിരുമാറാടി: കാക്കൂർ കാളവയൽ കാർഷികമേളയുടെ ഓഫീസ് ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് .ഒ.എൻ വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ കെ.ആർ പ്രകാശൻ സ്വാഗതവും ജനറൽ സെക്രട്ടറി .ബിനോയ് കള്ളാട്ടുകുഴി കാളവയൽ കാർഷികമേള നടത്തിപ്പിനെ കുറിച്ച് വിശദീകരണവും നടത്തി. ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെ വിവിധ പരിപാടികളോടെ മേള നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. വിവിധ പ്രദർശന-വില്പന സ്റ്റാളുകൾ, കാർഷിക വിള-ഫലപ്രദർശനങ്ങൾ, വിവിധ സെമിനാറുകൾ, കന്നുകാലി പ്രദർശനം, കാളകളുടെ പ്രദർശനം, മഡ് ബൈക്ക് റേസ്, കാർ റേസ് എന്നിവ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഷാജു ജേക്കബ് (എം.പി.ഐ ഡയറക്ടർ),അനിൽ ചെറിയാൻ, സൈബു മടക്കാലി, സാജു ജോൺ, പ്രശാന്ത് പ്രഭാകരൻ, ലിസ്സി റെജി, ലിസ്സി രാജൻ, ജോബി ജോൺ, എം.എം ജോർജ്ജ്, സുനിൽ കള്ളാട്ടുകുഴി, ബിജു തറമഠം, കെ.എസ് ഹരി,നെവിൻ ജോർജ്ജ്, രെജു കരിമ്പനക്കൽ, കെ.സി.തോമസ് എസ്.ശ്രീനിവാസൻ, അനിൽ മാറമ്മല എന്നിവർ സംസാരിച്ചു.