കിഴക്കമ്പലം: പഴങ്ങനാട് മാളിയേക്കൽ മോളത്ത് 11ഏക്കർ വരുന്ന പാടത്ത് പുല്ലുകൾക്കും കാടിനും തീ പിടിച്ചു. തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി.ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ചതുപ്പ് നിറഞ്ഞ പാടത്ത് കിണറുകളും കുഴികളും ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമാണ് .വർഗ്ഗീസ് വയലിന്റെതാണ് സ്ഥലം. പട്ടിമ​റ്റം ഫയർഫോഴ്‌സ് സേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്തും, പാടശേഖരത്തിൽ ഇറങ്ങി ഫയർ ബി​റ്റർ ഉപയോഗിച്ചും 3 മണിക്കൂർ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് തീ പൂർണമായും കെടുത്തിയത്. ആലുവ ഫയർ ഫോഴ്‌സിന്റെ ഒരു യൂണി​റ്റും കി​റ്റെക്‌സിന്റെ ഫയർ എൻജിൻ യൂണി​റ്റും സംഭവസ്ഥലത്ത് എത്തിയിരുന്നു.