തൃക്കാക്കര: സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. പലയിടത്തും ഇതിനായി റോഡുകൾ പൊളിക്കേണ്ടി വരും. എൻജിനീയർമാർ ഇതിൽ പരിശോധന നടത്തി വേണ്ട വിധത്തിൽ തീരുമാനമെടുക്കണം. ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കണമെന്നും കളക്ടർ എസ്. സുഹാസ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.

മൂവാറ്റുപുഴയിൽ വിവിധ ആശുപത്രി കളിയായി ഡെങ്കിപനി ബാധിച്ച് 18 പേർ ചികത്സയിലാണെന്ന് എൽദോ എബ്രഹാം എം.എൽ എ പറഞ്ഞു.108 ആംബുലൻസ് പദ്ധതി പ്രകാരം ജില്ലയിൽ അനുവദിച്ച ആംമ്പുലൻസ് കൾക്ക് ഡൈവർമാർ ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികൾക്ക് അലോട്ട് ചെയ്യണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 7 കോടി രൂപ മുടക്കി പണിത പുതിയ കെട്ടിടം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് ഉടനെ തുറന്ന് കൊടുക്കണം. ഫെബ്രുവരി മാസത്തോടെ ജില്ലയിൽ 750 പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കളക്ടർ അറിയിച്ചു. എം.എൽ.എ മാരായ എൽദോ എബ്രഹാം, വി.പി.സജീന്ദ്രൻ, റോജി.എം.ജോൺ, പി.ടി.തോമസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവർ ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുത്തു.

കൊറോണയെ നേരിടാൻ സജ്ജം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രാഥമിക മുൻകരുതലുകളെല്ലാം പൂർത്തിയായി. കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് ആരംഭിച്ചു. ജില്ലാ മെഡിക്കൽ സംഘം എല്ലാ തരത്തിലും സജ്ജമാണെന്നും കളക്ടർ പറഞ്ഞു.