പെരുമ്പാവൂർ: രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഐ.എൻ. ടി. യു.സിയെ തകർക്കാൻ കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം പ്രവണതയെ ചെറുത്തു തോൽപ്പിക്കുക തന്നെ വേണം. ജി.ഡി.പി. രണ്ടര ശതമാനത്തിലേക്ക് കൂപ്പുകുത്തി. രാജ്യത്തെ തൊഴിലില്ലാഴ്മ നിരക്ക് ഏറ്റവും കൂടിയ നിരക്കിലാണിന്ന്. വികസന വിഹിതം 40 ശതമാനം കുറച്ച സംസ്ഥാന സർക്കാർ പൊള്ളവാഗ്ദാനങ്ങൾ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് കെ. കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. യു. ഡി. എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മുതിർന്ന നേതാക്കളെ ആദരിച്ചു. എം.എൽ.എമാരായ വി.ഡി സതീശൻ, ടി.ജെ വിനോദ്, അഡ്വ. എൽദോസ് കുന്നപ്പള്ളി, വി.പി സജീന്ദ്രൻ, അൻവർ സാദത്ത്, റോജി എം ജോൺ, മുൻ മന്ത്രി പി.പി തങ്കച്ചൻ, ചെയർമാൻ പി.ടി പോൾ, ജനറൽ കൺവീനർ ഡേവിഡ് തോപ്പിലാൻ എന്നിവർ പ്രസംഗിച്ചു.