കൊച്ചി: പന്തിരുകുല സനാതന ധർമ്മപരിപാലനസംഘത്തിന്റെ നേതൃത്വത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തുന്ന ദ്വിദിന പന്തിരുകുല ജ്ഞാന യജ്ഞവും പന്തിരുകുല മാനവ സാഹോദര്യ സംഗമവും ഫെബ്രുവരി 8,9 തീയതികളിൽ നടക്കും. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ വിളംബര സമ്മേളനം ഹൈക്കോർട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിച്ചു.
പന്തിരുകുല ആചാര്യൻ സ്വാമി ശിവാനന്ദശർമ്മ അനുഗ്രഹ പ്രഭാഷണം നടത്തി. പന്തിരുകുലത്തിന്റെയും പന്തിരുകുല ജ്ഞാനയജ്ഞത്തിന്റെയും മാനവ സാഹോദര്യ സംഗമത്തിന്റെയും പ്രാധാന്യം അദ്ധ്യക്ഷനായ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് വിശദീകരിച്ചു. പന്തിരുകുലം കുടുംബാംഗം പ്രദീപ് പെരുന്തച്ചൻ, സംസ്ഥാന പ്രസിഡന്റ് കെ.ആർ പവിത്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ ശിവദാസൻ സ്വാഗതവും ജില്ലാ സെക്രട്ടറി എം.കെ ഗോപി നന്ദിയും പറഞ്ഞു.