ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ഡോ. ടോണീസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ എടയപ്പുറം ശാഖയിൽ സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാക്യാമ്പും തിമിര ശസ്ത്രക്രിയയും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ വി.ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സി.സി. അനീഷ്‌കുമാർ, സെക്രട്ടറി സി.ഡി. സലിലൻ, വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ, വനിതാസംഘം പ്രസിഡന്റ് ഹിത ജയകുമാർ, സെക്രട്ടറി മിനി പ്രദീപ്, ബിന്ദു രഘുനാഥ്, സി.എസ്. അജിതൻ എന്നിവർ സംസാരിച്ചു.