നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് സപ്തദിനക്യാമ്പ് വീഡിയോ മെസേജിലൂടെ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് എസ്.ഐ രജീഷ്‌കുമാർ മുഖ്യസന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. ആത്മാറാം, മുകുന്ദൻ, കോളേജ് ട്രഷറർ വി.കെ.എം. ബഷീർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജാസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. കിഷോർകുമാർ ക്ളാസെടുത്തു. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന സി.പി.ആർ എന്ന ജീവൻരക്ഷാമാർഗം കുട്ടികളെ പരിശീലിപ്പിച്ചു. ചെങ്ങമനാട് പൊലീസ് സ്റ്റേഷന്റെ നവീകരണവും കുന്നുകര ഗ്രാമ പഞ്ചായത്തിനെ മാപ്പത്തോൺ എന്ന സാങ്കേതിക വിദ്യയിലൂടെ ലോക മാപ്പിലേക്ക് ചേർക്കുന്ന പ്രക്രിയയുമാണ് ക്യാമ്പിലെ പ്രൊജക്ടുകൾ.