edap
നോർത്ത് ഇടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല ഭരണഘടന സംരക്ഷണ ദിനാചരണം നൈതികം ' 2020 ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഇടപ്പള്ളി: നോർത്ത് ഇടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല ഭരണഘടന സംരക്ഷണ ദിനാചരണം നൈതികം ' 2020 ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അംബിക സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ലീല കെ.വി, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ശകുന്തള, ഡയറ്റ് പ്രിൻസിപ്പൽ ദീപ ജോസഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓഡിനേറ്റർ ജോർജ് ബാസ്റ്റിൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൻ.എക്‌സ്. അൻസലാം, എസ്.എസ്.കെ. പ്രതിനിധി ജോസ് പെറ്റ് ജേക്കബ്, പ്രിൻസിപ്പൽ ബീന കെ.ജോസ്, ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റർ ശ്രീകുമാർ. എസ്, ഹെഡ്മാസ്റ്റർ രാജീവൻ. പി.വി, നോർത്ത് ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇഗ്‌നേഷ്യസ്, പി.ടി.എ വൈസ് പ്രസിഡന്റ് സുധീർ കെ. ഖാലിദ്, അദ്ധ്യാപകരായ മാഹിൻ ബാഖവി, നവീൻ പുതുശേരി, നവാസ്. സി.ഐ എന്നിവർ സംസാരിച്ചു.