പെരുമ്പാവൂർ: 80 വയസ് തികഞ്ഞ മലയാളത്തിന്റെ മഹാഗായകൻ യേശുദാസിന് പ്രണാമം അർപ്പിച്ച് ഒക്കൽ ജംഗഷനിൽ 29 ന് വൈകിട്ട് 5.30 ന് ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയിൽ ഗാനങ്ങൾ ആലപിക്കും. ഒക്കൽ പാട്ടൊരുമ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് യേശുദാസിന്റെ ഗാനങ്ങൾ ആലപിക്കുന്നത്. കെ.എൻ. നമ്പൂതിരി ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകും. ഇരുപതിൽപരം ഗായകർ ഗാനങ്ങൾ ആലപിക്കും. ലൈബ്രറി പ്രസിഡന്റ് സി.വി ശശി അദ്ധ്യക്ഷത വഹിക്കും. കെ.എൻ. ശശി, മണിലാൽ, പി.എസ് രാജീവ്, കെ.അനുരാജ്, സാബു മട്ടത്താൻ, എം.വി.ബാബു എന്നിവർ പ്രസംഗിക്കും. ഗാനങ്ങൾ ആലപിക്കാൻ താൽപര്യമുളളവർ 9847272007 ബന്ധപ്പെടുക.