കൊച്ചി: റിയാദ് ആസ്ഥാനമായ കോൻസെക് ടെക്നോളജീസിന്റെ പുതിയ ബ്രാൻഡ് ലോഗോയും വെബ്സൈറ്റും പുറത്തിറക്കി. എച്ച്.ആർ.ഡി ട്രെയിനർ മധു ഭാസ്‌കരൻ ലോഗോയും മർക്കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുൽ സലാം വൈബ്സൈറ്റും പ്രകാശിപ്പിച്ചു.

ഭാരത് മാതാ കോളജ് ഡയറക്ടറും മാനേജരുമായ ഫാ. ജേക്കബ്, ബുക്കർമാൻ ചീഫ് എഡിറ്റർ ഇ.എസ്. സജീന്ദ്രൻ, പുൽകെർറിമ ഈസ്തറ്റിക്സ് മാനേജിംഗ് ഡയറക്ടർ അന്റോണെല്ല, അഡ്വ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.

സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക്, സെക്യൂരിറ്റി, ഹോം ഓട്ടോമേഷൻ എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി കൊച്ചി ഇൻഫോപാർക്കിലും പ്രവർത്തനം ആരംഭിച്ചു.