പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്. എസിൽ എൽ. പി,യു.പി.തല വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിന് നടപ്പാക്കിയ ടാലന്റ് എക്‌സാം സീസൺ ഫോറിലെ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു. വിജ്ഞാനം,വിനോദം,ആരോഗ്യം എന്ന തലക്കെട്ടിലാണ് പരീക്ഷ നടന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയവർക്ക് മെഡലുകൾക്ക് പുറമെ സൈക്കിൾ;ഫുട്‌ബാൾ, ബാഡ്മിന്റെൺ എന്നിവയും വിതരണം ചെയ്തു. വഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂൾ മാനേജർ പി.എ.മുഖ്താർ അദ്ധ്യക്ഷത വഹിച്ചു.
അദ്ധ്യാപകൻ വി.പി.അബൂബക്കർ ,പി.ടി.എ പ്രസിഡന്റ് സി.എ.നിസാർ മുഹമ്മദ്, ആശ്രയ ട്രസ്റ്റ് പ്രസിഡന്റ് കെ.എം.നാസർ,മാതൃസംഘം ചെയർപേഴ്ൺ നജീന അബ്ബാസ്, വി.എച്ച് സബിത, കെ.എ.നൗഷാദ്, രാജേഷ് മാത്യു ,മുഹമ്മദ് റാഫി എം.ഐ, നജീബ് ഇ.എം, വീണ ഇ എം ,ഖദീജ ബീവി, ഷാഹുൽ ഹമീദ് പി.എസ്, അനീന പി.എം, നീനു ജോൺ, ജിമ്മി വർഗീസ്എന്നിവർ പ്രസംഗിച്ചു. ലോക ഭിന്നശേഷി ദിനത്തിൽ എറണാകുളത്ത് നടന്ന കായിക മത്സരത്തിൽ പങ്കെടുത്ത് വിജയികളായ നസ്‌റിൻ ബഷീർ, ഫാത്തിമ ബീ.എ എന്നിവരെ ചടങ്ങിൽ ആദരിച്ചു.