കോലഞ്ചേരി: പൂത്തൃക്ക സർവീസ് സഹകരണ ബാങ്കിൽ കാർഷിക സെമിനാറും കർഷകരെ ആദരിക്കലും നടത്തി. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എസ് മുരളീധരൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ സി.കെ. അയ്യപ്പൻകുട്ടി, ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ.എൻ. രാജൻ, അനിബെൻ കുന്നത്ത്, ബാങ്ക് മുൻ പ്രസിഡന്റ് പോൾ വി. തോമസ് എന്നിവർ പ്രസംഗിച്ചു. ശാസ്ത്രീയ ജൈവകൃഷിയെക്കുറിച്ച് ജോർജ് ജോൺ ക്ലാസെടുത്തു.