കോലഞ്ചേരി: പട്ടിമറ്റം അഗാപ്പെ ജീവനക്കാർക്ക് ഹൃദയാഘാത പ്രഥമ ശുശ്രൂഷ പരിശീലനം നൽകി. ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്‌തേഷ്യോളജിസ്റ്റ് മലനാട് സിറ്റി ശാഖയുമായി ചേർന്നായിരുന്നു പടിപാടി. അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലെ ഡോ. വിനോദ് എസ്. നായർ, തൊടുപുഴ അൽ അസറിലെ ഡോ. രഞ്ജു നൈനാൻ, കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ. മഞ്ജിത് ജോർജ്, ഡോ.സഖറിയാ ബേബി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.