കോലഞ്ചേരി: പൗരത്വനിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് കുന്നത്തുനാട് താലൂക്ക് ജനജാഗരണ സമിതി ജനജാഗരണറാലിയും പൊതുസമ്മേളനവും കോലഞ്ചേരിയിൽ നടത്തി. ആർ.എസ്.എസ് വിഭാഗ് കാര്യകാരി കമലാകാന്തൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹക് കെ.സി. ബിജുമോൻ, ടി.പി. രഘുനാഥ്, പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്‌ക്കോപ്പ, സി.എം. നാസർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.