sndp
ഗുരു ചൈതന്യ കുടുംബ യൂണിറ്റിന്റെ പതിനൊന്നാമത് വാർഷീകം ആലുവ യൂണിയൻ ഡയറക്ടർ ബോർഡംഗം പി.പി സനകൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: പഴങ്ങനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള പൊയ്യക്കുന്നം,ഞാറള്ളൂർ ഗുരു ചൈതന്യ കുടുംബ യൂണിറ്റിന്റെ പതിനൊന്നാമത് വാർഷികം ആലുവ യൂണിയൻ ഡയറക്ടർ ബോർഡംഗം പി.പി സനകൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കോട്ടയം ഗുരുനാരായണ സേവ നികേതനിലെ രതീഷ് മുഖ്യ പ്രഭാഷണം നടത്തി. സുജീഷ് ശാന്തിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ പൂജ നടന്നു. സജീവൻ ഇടച്ചിറ, ശശിധരൻ മേടയ്ക്കൽ, പി.എ ബാലകൃഷ്ണൻ, എസ്.രവീന്ദ്രൻ, പി.പി കൃഷ്ണൻകുട്ടി, പി.കെ പ്രകാശൻ, പി.കെ ഷിബു, അജിത് സുരേന്ദ്രൻ,എൻ.പി ബിജു, അനീഷ ഗിരീഷ്, മീര വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.