കൊച്ചി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവയിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമകാലിക ഇന്ത്യ എന്ന വിഷയത്തിൽ ഫാ. ഫിർമൂസ് സ്‌മാരക പ്രഭാഷണം കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. സുദേഷ് എം. രഘു പ്രഭാഷണം നടത്തി. ഷൈജൻ സി. ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. യുവജന പരിശീലന പദ്ധതി കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ ഉദ്ഘാടനം ചെയ്തു. ഫാ. പോൾ സണ്ണി അനുഗ്രഹ പ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തനത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ അഡ്വ. ആന്റണി എം. അമ്പാട്ടിനെ അനുമോദിച്ചു.