കൊച്ചി: നാലുദിവസം നീണ്ട യൂറോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം സമാപിച്ചു. വൃക്ക മാറ്റിവയ്ക്കേണ്ട രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദാനത്തിന് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വൃക്കരോഗം വ്യാപിക്കുന്നത് കുറയ്ക്കാൻ നേരത്തെയുള്ള രോഗ നിർണയ പ്രതിരോധ നടപടികൾക്ക് പുറമെ മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ വൃക്കദാന പദ്ധതികൾ നടപ്പാക്കണമെന്ന് ഇന്ത്യൻ സൊസൈറ്റി ഒഫ് ഓർഗൻ ട്രാൻസ് പ്ളാന്റേഷൻ നിയുക്ത പ്രസിഡന്റ് ഡോ. സുനിൽ ഷ്‌റോഫ് പറഞ്ഞു.

കേരള യൂറോളജിക്കൽ അസോസിയേഷനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. 2500 പ്രതിനിധികൾ പങ്കെടുത്തു.