കൊച്ചി: പ്ലാസ്റ്റിക്ക് ഉപേക്ഷിക്കൂ ,പ്രകൃതിയെ സംരക്ഷിക്കൂ' എന്ന സന്ദേശവുമായി കലൂർ, പൊറ്റക്കുഴി പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ബഹുജന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി രക്ഷാധികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പിള്ളി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ടി.ജെ വിനോദ് എം.എൽ.എ, കൗൺസിലർമാരായ ബീന മഹേഷ്, രവിക്കുട്ടൻ, ഉണ്ണികൃഷ്ണൻ, വി.ആർ. സുധീർ, ജിമിനി, പി.എം. ഹാരിസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. രാം നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. എളമക്കര വിദ്യാഭവൻസ് മന്ദിർ, സരസ്വതി വിദ്യാനികേതൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പ്ലാസ്റ്റിക്ക് വിരുദ്ധ പരിപാടി അവതരിപ്പിച്ചു.