കോലഞ്ചേരി:വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് കൃഷി ഭവനിൽ 2019 - 20 ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി സമഗ്ര തെങ്ങ് കൃഷി വികസനത്തിൽ ഡി ഇന്റുറ്റി തെങ്ങിൻ തൈ ഒന്നിന് 50 രൂപ പ്രകാരം നൽകുന്നു. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള ഗുണഭോക്താക്കൾ തന്നാണ്ടു കരമടച്ച രസീത് സഹിതം 29 നകം കൃഷി ഭവനിൽ ഗുണ ഭോക്തൃ വിഹിതം അടക്കേണ്ടതാണെന്നു കൃഷി ഓഫീസർ അറിയിച്ചു.