db
ശിവരാത്രി ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗം ദേവസ്വം ബോർഡ് ചെയർമാൻ എൻ. വാസുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നപ്പോൾ

ആലുവ: മഹാശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പതിവിലും നേരത്തെ ഒരുക്കങ്ങൾ ആരംഭിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുള്ള 'ഹരിത ശിവരാത്രി'ക്കാണ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലേത് പോലെ ഹരിത ശിവരാത്രി പ്രഖ്യാപനത്തിൽ മാത്രമായിരിക്കില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

ശിവരാത്രി ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ ആലുവയിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ദേവസ്വം ബോർഡ് ചെയർമാൻ എൻ. വാസുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. നഗരസഭ അധികൃതരും ഫയർഫോഴ്സും ഒഴികെ എല്ലാ വകുപ്പ് മേധാവികളും സംബന്ധിച്ചു.. പ്ളാസ്റ്റിക്ക് ഉപയോഗം പൂർണമായി ഒഴിവാക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്. രവി, എൻ. വിജയകുമാർ, കമ്മീഷണർ ബി.എസ്. തിരുമേനി, വിജിലൻസ് എസ്.പി പി. ബിജോയി, ചീഫ് എൻജി​നിയർ കൃഷ്ണകുമാർ, എക്സി. എൻജി​നിയർ ജി.എസ്. ബൈജു, അസി. എൻജിനിയർ വി.കെ. ഷാജി, അസി. ദേവസ്വം കമ്മീഷണർ ശ്രീധര ശർമ്മ, മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജയകുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

കൺട്രോൾ റൂം ആൽത്തറ ഭാഗത്തേക്ക് മാറ്റണമെന്ന് പൊലീസ്

മണപ്പുറത്തെ പതിവ് സ്ഥലത്ത് നിന്നും താത്കാലിക പൊലീസ് സ്റ്റേഷൻ ആൽത്തറ ഇറങ്ങിവരുന്ന ഭാഗത്തേക്ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിലവിലുള്ള സ്ഥലത്ത് ബലിതർപ്പണ ദിവസം മാത്രമാണ് തിരുക്കുണ്ടാകുന്നത്. മറ്റ് ദിവസങ്ങളിൽ ഇവിടം കാലിയാണ്. ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേള അവസാനിക്കുന്നത് വരെ താത്കാലിക സ്റ്റേഷൻ ഉണ്ടെങ്കിലും ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ സാമൂഹ്യവിരുദ്ധർക്ക് സൗകര്യമാണ്. ദേവസ്വം ബോ‌ർ‌ഡ് ഉദ്യോഗസ്ഥരും പൊലീസുംസംയുക്ത പരിശോധന നടത്തി സ്ഥലം നിശ്ചയിക്കാൻ തീരുമാനമായി. നിലവിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിലെ മാലിന്യങ്ങൾ നീക്കും

ബലിതർപ്പണത്തിന് 75 രൂപ

ബലിതർപ്പണത്തിനെത്തുന്ന ഭക്തരിൽ നിന്നും പുരോഹിതന്മാർ അമിത തുക ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കാൻ ബലിത്തറ ലേലം നൽകുന്നതിന് മുമ്പായി ബലിതർപ്പണത്തിന്റെ ഫീസും നിശ്ചയിച്ചു. ഒരാളിൽ നിന്നും 75 രൂപയിൽ കൂടുതൽ ബലിതർപ്പണത്തിന് ഈടാക്കാൻ പാടില്ലെന്നാണ് തീരുമാനം. ബലിത്തറകൾ നിർമ്മിക്കുമ്പോൾ പ്ളാസ്റ്റിക്ക് പൂർണമായി ഒഴിവാക്കണമെന്ന് ലേലത്തിൽ പങ്കെടുക്കുന്നവർക്ക് രേഖാമൂലം നിർദ്ദേശം നൽകും. ഇത് പാലിക്കാത്തവരുടെ ബലിത്തറകൾ നീക്കം ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകും.

നഗരസഭയുടെ ബഹിഷ്കരണം നഗരകാര്യവകുപ്പിനെ അറിയിക്കും

ശിവരാത്രി ആഘോഷത്തിന് മുഖ്യപങ്ക് വഹിക്കേണ്ട നഗരസഭ അവലോകന യോഗം ബഹിഷ്കരിച്ചകാര്യം നഗരകാര്യ വകുപ്പ് ഡയറക്ടറെ അറിയിക്കും.നഗരസഭ സെക്രട്ടറിക്കും ചെയർപേഴ്സനും ദിവസങ്ങൾക്ക് മുമ്പേ രേഖാമൂലം അറിയിപ്പ് നൽകിയി​രുന്നു. എന്നിട്ടും വിട്ടുനിന്നത് ശരിയായ നടപടിയല്ല.

എൻ. വാസു,

ദേവസ്വം ബോർഡ് ചെയർമാൻ

മണപ്പുറം മഹാദേവ ക്ഷേത്രം, പെരിയാർ എന്നിവിടങ്ങളിലെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തും.

20 ബയോ ടോയ്ലെറ്റുകൾ

. ആറ് ചുക്കുവെള്ള കൗണ്ടറുകൾ,

വേസ്റ്റ് ബിന്നുകൾ