കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് അനിത.കെ. നായർ ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ ബിജു കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് എം.എൻ. സജീവൻ, അദ്ധ്യാപകരായ ജീമോൾ.കെ.ജോർജ്, പ്രീജിത്കുമാർ, ലക്ഷ്മീദേവി, ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.