കോലഞ്ചേരി: മുൻഗണനാ കാർഡുകളിൽ ഇനിയും അനർഹർ, തിരിച്ചേല്പിക്കാത്തവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി സിവിൽ സപ്ളൈസ് വകുപ്പ്. നിയമ നടപടികൾ റേഷൻ കാർഡുടമയെ മാത്രമല്ല അംഗങ്ങളേയും ബാധിക്കുമെന്നതിനാൽ മുൻഗണനാ കാർഡുകൾ ഒരു മാസത്തിനകം ഓഫീസിൽ തിരിച്ചേൽപ്പിച്ച് തുകയടച്ച് തുടർ നടപടികളിൽ നിന്ന് ഒഴിവാകണമെന്നാണ് വകുപ്പിന്റെ മുന്നറിയിപ്പ്.സബ്‌സിഡി (നീല) കാർഡുകാരും ഇത്തരത്തിൽ കൈവശമുണ്ടെങ്കിൽ തിരിച്ചേല്പിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
ഇത്തരം കാർഡുകളുടെ ദുരുപയോഗത്തിന് പിഴയും അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിലയും മാത്രമാണ് ഇപ്പോൾ സർക്കാരിലേക്ക് അടക്കേണ്ടത്. നിയമ നടപടികൾ ഉണ്ടാകില്ല
മഞ്ഞ നിറത്തിലുള്ള കാർഡുകളാണ് എ.എ. വൈ കാർഡുകൾ
എ.എ.വൈ കാർഡിന് അർഹത ഇല്ലാത്തവർ
സർക്കാർ,അർദ്ധ സർക്കാർ ജീവനക്കാർ
പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ
സർവ്വീസ് പെൻഷണർ
ആദായനികുതി ഒടുക്കുന്നവർ
പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിൽ വിദേശത്തു ജോലി ചെയ്യുന്നവർ
സ്വന്തമായി ഒരേക്കറിനുമുകളിൽ ഭൂമിയുള്ളവർ (പട്ടിക വർഗ്ഗക്കാർ ഒഴികെ)
സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടോ, ഫ്ളാറ്റോ ഉള്ളവർ
നാല് ചക്രവാഹനം സ്വന്തമായി ഉളളവർ (ഉപജീവനമാർഗ്ഗമായ ടാക്‌സി ഒഴികെ)
കുടുംബത്തിന് പ്രതിമാസം 25000 രൂപയിൽ അധികം വരുമാനം ഉള്ളവർ
അർഹതയുള്ളവർ
സമൂഹത്തിൽ താഴെ തട്ടിലുള്ള നിരാലംബരും ആദിവാസികളും
പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ,മറ്റ് വരുമാന മാർഗ്ഗമില്ലാത്ത കാൻസർ, കിഡ്‌നി തുടങ്ങിയ ഗുരുതര അസുഖ ബാധിതർ
നിരാലംബയായ സ്ത്രീകൾ