കൊച്ചി: എറണാകുളം കരയോഗം ഗുരുവായൂരിൽ നിർമ്മിച്ച രാധേയം ഗസ്റ്റ് ഹൗസ് 31 ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ കൊളത്തൂർ ആശ്രമാധിപതി സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കും. സമ്മേളനത്തിൽ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിക്കും. ഛത്തിസ്ഗഡ് ചീഫ് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ മുഖ്യപ്രഭാഷണം നടത്തും. ടി.എൻ. പ്രതാപൻ എം.പി., കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ., സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.

തെക്കേനടയിൽ കാരക്കാട്ട് റോഡിലാണ് ഗസ്റ്റ്ഹൗസ്. ഭക്തർക്ക് ക്ഷേത്രദർശനത്തിനും ചോറൂണ്, വിവാഹം എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കരയോഗം പ്രസിഡന്റ് കെ.പി. കൃഷ്ണമേനോൻ, ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ എന്നിവർ പറഞ്ഞു. 36 മുറികൾ ഗസ്റ്റ് ഹൗസിലുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.