മൂവാറ്റുപുഴ: കേന്ദ്ര വികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ നെല്ലാട് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബ്യൂട്ടി പാർലർ മാനേജ്‌മെന്റ്, സി.സി.ടി.വി. കാമറ ഇൻസ്റ്റലേഷൻ ആൻഡ് സർവീസിംഗ്, ഫാസ്റ്റ് ഫുഡ്,പേപ്പർ കവർ ആൻഡ് ബാഗ് നിർമ്മാണം തുടങ്ങിയ പരിശീലന പരിപാടിയിലേയ്ക്ക് 18നും 45നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.വിവരങ്ങൾക്ക് :04852767705.