മൂവാറ്റുപുഴ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ സിറ്റിസൺസ് ഡയസിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. ഭരണഘടനയും ബഹുസ്വരതയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡയസ് ചെയർമാൻ പി.എസ്.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അസീസ് പാണ്ടിയാരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ. രമേശ്, ഡോ.പോൾ പി.കല്ലുങ്കൽ, പ്രൊഫ. ഡോ.എം.പി.മത്തായി, അഡ്വ.മധുസൂദനൻ നായർ, അഡ്വ.എസ്.അശോകൻ, കെ.എൻ. ബഷീർ, പ്രമീള ഗിരീഷ്, ജോസ് പാലേക്കടി,ജോർജ് തോട്ടത്തിൽ, പി.എൻ. ഇളയത്, കെ.എം.സലിം ,ബിജു ജോസഫ്, ബീന വിജയൻ ,പി.എ. ഉബൈദ് , വി.വി.ഐസക്, ടി.എസ്മു.ഹമ്മദ്, പി.എ.സമദ് എന്നിവർ സംസാരിച്ചു.