പറവൂർ : ബി.ജെ.പി പറവൂർ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം എസ്. ദിവാകരൻപിള്ള നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്. ജയകൃഷ്ണൻ, സുധാചന്ദ്, വത്സല ബാലൻ, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. നിയോജകമണ്ഡലം ഓഫീസ് കേന്ദ്രീകരിച്ച് വോട്ടർപട്ടിക ക്രമീകരണ ഹെൽപ്പ് സെന്ററിന്റെ പ്രവർത്തനങ്ങൾ തുടങ്ങി.