ആലുവ: സൗമ്യതയും മാധുര്യവും ചോർന്ന് വെറും രൗദ്രഭാവത്തിലേക്ക് മാത്രമായി ഇന്ന് സംഗീതം അധ:പതിക്കുകയാണെന്ന് സാഹിത്യകാരി ഡോ.എം. ലീലാവതി. ആലുവ ടാസിൽ ത്യാഗരാജ സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹത്തായ അനുഭൂതിയാണ് സംഗീതം നൽകുന്നത്. സംഗീതം ഉള്ളിലുള്ളവന് സാമൂഹ്യദ്രോഹ പ്രവർത്തനങ്ങൾ സാദ്ധ്യമാകില്ലെന്നും അവർ പറഞ്ഞു.
എ.പി. സുകുമാരൻ നായർ രചിച്ച ത്യാഗരാജയുഗം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും ലീലാവതി നിർവ്വഹിച്ചു. എ.എൻ. ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എം. തോമസ് മാത്യു, എസ്. പ്രേംകുമാർ, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, ഡോ.എസ്. ശ്രീനാഥൻ, വി. കലാധരൻ, എം.ഒ. ജോൺ, സി.എൻ.കെ. മാരാർ, ബി. മോഹനൻ, കെ.ആർ. ആര്യദത്ത, കലാമണ്ഡലം കൃഷ്ണൻകുട്ടി, ആലുവ രാജേഷ് എന്നിവർ സംസാരിച്ചു. പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരിയും അരങ്ങേറി.