പറവൂർ : പ്രവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് അനുസ്മരണം നടത്തി. രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്തകാര്യകാരി അംഗം എ.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.എ. ബാലചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എസ്. ദിവാകരൻ പിള്ള സുവനീർ പ്രകാശിപ്പിച്ചു. സി.ജി. കമലാകാന്തൻ, രഞ്ജിത്ത് എസ്. ഭദ്രൻ, വി.കെ. വേണു തുടങ്ങിയവർ സംസാരിച്ചു. ആർട്ട്സ് ഹബിന്റെ ഉദ്ഘാടനം ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ നിർവഹിച്ചു. തുടർന്ന് സംഗീതാർച്ചന, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ നടന്നു.