കൊച്ചി: രാജസ്ഥാനിൽ നിക്ഷേപത്തിനും ബിസിനസ് വിപുലപ്പെടുത്താനും താല്പര്യമുള്ള മലയാളികളെ ആകർഷിക്കാൻ രാജസ്ഥാൻ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ (റികോ) കൊച്ചിയിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചു.

ഇരുന്നൂറോളം സംരംഭകർ പങ്കെടുത്തു. റികോ അഡീഷണൽ ജനറൽ മാനേജർ വിജയ് ഗുപ്ത, സീനിയർ ഡി.ജി.എം കുൽവീർ സിംഗ് എന്നിവർ പദ്ധതികൾ വിശദീകരിച്ചു. നിക്ഷേപകർക്ക് ഏകജാലക സംവിധാനം ഉൾപ്പെടെആനുകൂല്യങ്ങൾ ലഭിക്കും. സ്‌പോർട്‌സ് ആൻഡ് ടോയ്‌സ് ഗുഡ്‌സ് ക്ലസ്റ്റർ ആരംഭിക്കാമെന്ന് റികോ പ്രതിനിധികൾ ഉറപ്പ് നൽകി.

ഫിക്കി, ചേംബർ ഒഫ് കൊമേഴ്‌സ്, വാണിജ്യ സംഘടനകൾ എന്നിവയുടെ പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു, കോ ചെയർമാൻ ദീപക് അസ്വാനി, എൻ.എൽ. ബിറ്റൽ, അശോക് അഗർവാൾ, നരേന്ദ്ര സിംഗാൾ, സി.ജി. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.