മൂവാറ്റുപുഴ: എസ്.എൻ.ഡിപി. കാലാമ്പൂർ ശാഖ വയൽവാരം കുടുംബ യൂണിറ്റിന്റെ ആറാമത് വാർഷികം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ എം.ജി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സലിം കുമാർ രാജാക്കാട് മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ,കാലാമ്പൂർ ശാഖ സെക്രട്ടറി ഇ.എം.മണി ഇലഞ്ഞിക്കുടിയിൽ, ബിജു മാധവൻ, ഇ.എം.മനോജ്,സി.കെ.വാസു, എ.എൻ.സുശീല എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.