mamogram-test
കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മാമോഗ്രാം പരിശോധനയുടെ ഉദ്ഘാടനച്ചടങ്ങ്

ആലുവ: കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മാമോഗ്രാം പരിശോധനാക്യാമ്പ് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തംഗം ജ്യോതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

മംഗളോദയം വനിതാവേദി പ്രസിഡന്റ് പി. രാജലക്ഷ്മി അദ്ധൃക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത സലിംകുമാർ, ഇന്ദിര കുന്നക്കാല, എം. രവിന്ദ്രനാഥ് ,പി. ശശിധരൻ നായർ, പി.ബി. ഹരീന്ദ്രൻ, എം.എസ്. രാജഗോപാൽ, സിന്ധു പാനാപ്പിള്ളി, പി.കെ. സിറിയക്ക് എന്നിവർ പ്രസംഗിച്ചു. ഡോ. മരിയബൂൺ, ടെക്‌നീഷൃൻ ആശ എലിസബത്ത് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. രണ്ടാം ഘട്ടമായി ഫെബ്രുവരി രണ്ടാം വാരം ക്യാമ്പ് നടക്കും.