പറവൂർ : സംസ്ഥാന സർക്കാരിന്റെ ജീവനി പദ്ധതി വഴി കരുമാല്ലൂർ പഞ്ചായത്തിൽ ആദ്യഘട്ടം ഇരുപത്തയ്യായിരം പച്ചക്കറിത്തൈകൾ നടുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമൈബ യൂസഫ് പ്രതിപക്ഷ നേതാവ് എ.എം. അലിക്ക് പച്ചക്കറിത്തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അതുൽ അദ്ധ്യക്ഷത വഹിച്ചു. സൈഫുന്നീസ റഷീദ്, സാജിത നിസാർ, പ്രബിത ജിജി, കെ.എ. അബ്ദുൾഗഫൂർ, ബിന്ദു ഗോപി, എ.എം. അബ്ദുൾ ഫത്താഹ്, ഉദയകുമാർ, സുബൈദ ബഷീർ തുടങ്ങിയവർ സംസാരിച്ചു.