കിഴക്കമ്പലം: അമ്പുനാട് മുസ്ലീം ജമാഅത്ത് കമ്മ​റ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തി. ജമാഅത്ത് ഇമാം ഫൈസൽ ബാഖവി റഹ്മാനി ഉദ്ഘാടനം ചെയ്തു. സി.പി.എം കോലഞ്ചേരി ഏരിയാ കമ്മി​റ്റിയംഗം കെ.കെ.ഏലിയാസ് മുഖ്യ പ്രഭാഷണം നടത്തി. ജമാ അത്ത് പ്രസിഡന്റ് പി.കെ ഇബ്രാഹിം അദ്ധ്യക്ഷനായി. ജോ.സെക്രട്ടറി എം.എം അൽത്താഫ് ,പി.കെ കുഞ്ഞുമുഹമ്മദ്, പി.ഐ ഷെമീർ, സുഹൈൽ സി.അലിയാർ,എം.എം സലീം എന്നിവർ സംസാരിച്ചു.തുടർന്ന് ഭരണഘടന സംരക്ഷണ റാലി നടന്നു.