ആലുവ: റോട്ടറി ക്ളബ് കൊച്ചിൻ പെരിയാറും എക്സൈസും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ളബ് കൊച്ചിൻ പെരിയാർ പ്രസിഡന്റ് വി.ടി. റാഫേൽ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സി.ഐ ജയരാജ് ക്ളാസെടുത്തു. റോട്ടറി ക്ളബ് സെക്രട്ടറി പി.പി. സുരേഷ്, സുജിത്ത് സൈമൺ, തോമസ് വാടയ്ക്കൽ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.