udf
യു.ഡി.എഫ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ടപതിക്കയയ്ക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം കപ്പൂച്ചൻ മിനിസ്റ്റർ പ്രൊവിൻഷ്വാൾ ഫാ.പോൾ മാടശേരി ആദ്യ ഒപ്പിട്ട് നിർവഹിക്കുന്നു.

ആലുവ: പൗരത്വ ദേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് ആലുവയിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരണം ആലുവ സെന്റ് തോമസ് കപ്പുച്ചിൻ പ്രൊവിൻസ് പ്രൊവിൻഷാൾ ഫാ. പോളി മാടശേരി ഉദ്ഘാടനം ചെയ്തു. ആലുവ മണ്ഡലം യു.ഡി.എഫ് ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, യു.ഡി.ഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ആലുവ നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ഉന്നതാധികാര സമിതി അംഗം ഡൊമിനിക് കാവുങ്കൽ, ആലുവ മുൻസിപ്പൽ ചെയർപെഴ്‌സൺ ലിസി എബ്രാഹം, എം.പി. സൈമൺ, ആനന്ദ് ജോർജ്, ടെൻസി വർഗീസ്, സൗമ്യ കാട്ടുങ്കൽ,വി. ചന്ദ്രൻ, എം.ടി. ജേക്കബ്ബ്, ലളിതാ ഗണേഷൻ, ലിജി ജോയി, ടി.ആർ.തോമസ്, ജി. വിജയൻ, അബദൾ സമദ്, പ്രിൻസ് വെളളറയ്ക്കൽ, പോളി ഫ്രാൻസിസ്, ഐപ്പ് മാഞ്ഞുരാൻ തുടങ്ങിയവർ പങ്കെടുത്തു.