കൊച്ചി: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ചു നിയമ സർവകലാശാലയായ നുവാൽസിലെ എൻ .എസ് .എസി​ന്റെ ആഭിമുഖ്യത്തിൽ മണിമലമുക്കിലെ സാന്ത്വന ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന കേന്ദ്രം സന്ദർശിച്ചു. പല പ്രായത്തിലുള്ള വനിതാ അന്തേവാസികളാണ് ഇവിടെയുള്ളത്. 15 വയസ്സിൽ താഴെയുള്ളവർക്ക് പ്രത്യേകം കലാകായികപരിപാടികൾ നടത്തി. സിന്ധ്യ , അഭിജിത് എന്നീ വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ .