മൂവാറ്റുപുഴ: ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ പായിപ്ര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പായിപ്ര ഗവ.യു.പി. സ്കൂളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ലെൻസി തോമസ് പദ്ധതി വിശദീകരണവും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന മുഹമ്മദ് റാഫി മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് മെമ്പമാരായ നസീമ സുനിൽ,പി.എസ് ഗോപകുമാർ , കൃഷി അസിസ്റ്റന്റ് ഓഫീസർമാരായ ബിൻസി ജോൺ, കെ.എം.സൽമത്ത് ,തോമസ് മാത്യു, ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ , പി.എ. ബഷീർ, ഇ .എ.ഹരിദാസ് ,എം. അലിയാർ, സിറാജുദ്ദീൻ മൂശാരിമോളം, ഇ.എ. അബൂബക്കർ, കെ.എം.നൗഫൽ എന്നിവർ സംസാരിച്ചു.