പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ചെറിയവിളക്ക് ഇന്നും വലിയവിളക്ക് നാളെയും (ബുധൻ) നടക്കും. ഇന്ന് രാവിലെ പതിനൊന്നിന് ഉത്സവബലി, പന്ത്രണ്ടരയ്ക്ക് ഉത്സവബലി ദർശനം, വൈകിട്ട് ആറരയ്ക്ക് ഗാനമേള, നാളെ രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് നാലരയ്ക്ക് കാഴ്ചശ്രീബലി, രാത്രി എട്ടിന് പാണ്ടിമേളം, പത്തിന് സേവ, പത്തരയ്ക്ക് ആകാശവിസ്മയം, പതിനൊന്നരയ്ക്ക് വലിയവിളക്കും പള്ളിവേട്ടയും.

ആറാട്ട് മഹോത്സവദിനമായ 30ന് രാവിലെ പതിനൊന്ന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് കൊടിയറക്കം തുടർന്ന് ആറാട്ടുപുറപ്പാട്, അഞ്ചരയ്ക്ക് നാദസ്വരക്കച്ചേരി, ആറരയ്ക്ക് നൃത്തനാദലയം, എട്ടരയ്ക്ക് നാടൻ പാട്ട്, പത്തിന് ആറാട്ടുവരവ്.