ഉദയംപേരൂർ: നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി ശ്രീരാജ് അഷ്ടമൂർത്തി കൊടികയറ്റി. ഉത്സവം ഫെബ്രുവരി എട്ടിന് മകര ഭരണിയാഘോഷത്തോടെ സമാപിക്കും.
ജനുവരി 29 ന് നടക്കാവ് കിഴക്കു ഭാഗം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പൂരുരുട്ടാതി താലപ്പൊലി, പുലർച്ചെ 3 മുതൽ വിശേഷാൽ പൂജകൾ. രാവിലെ 7 ന് കൂട്ട വെടി. ഉച്ചയ്ക്ക് 12ന് ബ്രാഹ്മണിപ്പാട്ട്, വൈകിട്ട് 3 ന് ആനയൂട്ട്.4 മുതൽ പകൽപ്പൂരം. വൈകിട്ട് 6ന് കൂട്ടവെടി രാത്രി 8.30 ന് കരിമരുന്ന് പ്രയോഗം. രാത്രി 9 ന് ഭജന, 9.30 ന് തായമ്പകരാത്രി 10.30 മുതൽ താലപ്പൊലി എഴുന്നള്ളിപ്പ്. മേജർസെറ്റ് പഞ്ചവാദ്യം. താലം എതിരേൽപ്പ് ജനുവരി 30 ന് പടിഞ്ഞാറു ഭാഗം കരയോഗത്തിന്റ ആഭിമുഖ്യത്തിൽ ഉത്രട്ടാതി താലപ്പൊലി. രാവിലെ 7.30 ന് കൂട്ടവെടി. വൈകീട്ട് 4 മുതൽ ആനയൂട്ട്. 4.30 മൽ പകൽപ്പൂരം, ഉത്രട്ടാതി പഞ്ചാരിമേളം. 6.30ന് കൂട്ട വെടി. 6.45 മുതൽ ദീപക്കാഴ്ച.രാത്രി 8.30 ന് കരിമരുന്നു പ്രയോഗം, രാത്രി 9 ന് തായമ്പക, 10 ന് പടിഞ്ഞാറു ഭാഗം കരയോഗ മന്ദിരത്തിലേയ്ക്ക് പറയ്ക്കെഴുന്നള്ളിപ്പ് 11 മുതൽ ഉത്രട്ടാതി താലപ്പൊലി. 31ന് വൈകിട്ട് 6.30മുതൽ സംഗീതകച്ചേരി. വൈകിട്ട് 7 മുതൽ കിഴക്കു ഭാഗം വേല വരവ്. രാത്രി ഏഴു മുതൽ നൃത്തനൃത്യങ്ങൾ. ഫെബ്രുവരി 1ന് വൈകിട്ട് 6നു് അശ്വതി തിരി പിടുത്തം, 6-30 മുതൽ തിരുവാതിര കളി. തുടർന്ന് പടിഞ്ഞാറു ഭാഗം അശ്വതി വേല. ഫെബ്രുവരി 2 ന് മകരഭരണി ഉത്സവം ,ഉച്ചയ്ക്ക് 12 മുതൽ മകര ഭരണി തൊഴൽ. വൈകിട്ട് 6 മുതൽ താലം വരവു്. പിന്നൽ തിരുവാതിര കളി. 7 മുതൽ തിരുവാതിര കളി. 11 ന് കൊടിയിറങ്ങും.