pension
പെൻഷനേഴ്സ് യൂണിയൻ ഉദയംപേരൂർ യൂണീറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉദയംപേരൂർ യൂണിറ്റ് ഇരുപത്തിയെട്ടാം വാർഷികാഘോഷം നടന്നു. ഗവ:ജെ.ബി സ്കൂളിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. പി.എസ് അമ്മിണി അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ മനോഹരൻ എഴുപത്തിയഞ്ച് പിന്നിട്ട പെൻഷൻകാരെ ആദരിച്ചു. എം.പി ജയപ്രകാശ്, ടി.ആർ മണി എന്നിവർ സംസാരിച്ചു. എൻ.പി ശശിധരൻ സ്വാഗതവും ടി.എസ് വിജയൻ നന്ദിയും പറഞ്ഞു.