പറവൂർ : പൂയപ്പിള്ളി രുധിരമാല - അന്നപൂർണേശ്വരി ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് വടക്കുംപുറം ഭരതൻ തന്ത്രിയുടെയും ജയപ്രസാദ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് ഏഴിന് പൊങ്കാല സമർപ്പണം, ഏഴരയ്ക്ക് ഭഗവതിസേവ, നാളെ (ബുധൻ) വൈകിട്ട് ആറിന് താലം എഴുന്നള്ളിപ്പ്, ഏഴരയ്ക്ക് ഗുരുമുത്തപ്പന് കലശം, രാത്രി എട്ടിന് ഭഗവതിക്കളം. മഹോത്സവദിനമായ 30ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, പതിനൊന്നിന് പഞ്ചവിംശതികലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് ആനയൂട്ട്, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി ഒമ്പതിന് തായമ്പക, പത്തിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും, പുലർച്ചെ ആറാട്ടെഴുന്നള്ളിപ്പിനു ശേഷം കൊടിയിറങ്ങും.