കൊച്ചി: ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ്. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'മനുഷ്യമഹാശൃംഖല' യിൽ ലക്ഷങ്ങൾ അണിനിരന്നു.
കറുകുറ്റി പൊങ്ങം ജംഗ്ഷൻ മുതൽ അരൂർ പാലം വരെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രമുഖരും ജനങ്ങളും അണിനിരന്നതായി എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
കറുകുറ്റി ജംഗ്ഷനിലെ യോഗത്തിൽ പി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു.
അങ്കമാലിയിൽ സി.പി.ഐ. നേതാവ് സി.വി. ശശി അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അത്താണിയിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം എം.പി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം സേവേറിയോസ് ഉദ്ഘാടനം ചെയ്തു..
പറവൂർ കവലയിൽ സി.പി.ഐ. നേതാവ് കെ.എം. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആലുവ മാർക്കറ്റ് ജംഗ്ഷനിൽ സി.പി.ഐ. നേതാവ് എ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
കളമശേരി പ്രീമിയർ ജംഗ്ഷനിൽ സി.പി.ഐ. നേതാവ് ബാബു പോൾ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ, വി.എ. സക്കീർഹുസൈൻ, എം.ആർ. പ്രഭാകരൻ, ടി.ബി. മിനി തുടങ്ങിയവർ പ്രസംഗിച്ചു.
ഇടപ്പള്ളി ജംഗ്ഷനിൽ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ, സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്‌മണി, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ, യാക്കോബായ സഭാ മെത്രാപ്പോലീത്തന്മാരായ ഡോ. ഏലിയാസ് അത്താനാസിയോസ്, ഡോ. മാത്യൂസ് അന്തിമോസ്, സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു, എൽ.ഡി.എഫ്. ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി തുടങ്ങിയവർ പ്രസംഗിച്ചു.
വൈറ്റില ജംഗ്ഷനിൽ ടി.സി. സഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു,
കുണ്ടന്നൂർ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സി.പി.ഐ. നേതാവ് പി.വി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. എം. സ്വരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ.സുഗതൻ, എൻ.സി.പി. സംസ്ഥാന സെക്രട്ടറി വി.ജി. രവീന്ദ്രൻ, മനോജ് പെരുംമ്പള്ളി, സി.എൻ. സുന്ദരൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാടവന ജംഗ്ഷനിൽ കെ.ജെ. മാക്‌സി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.