നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ ദേശീയ പതാക ഉയർത്തി. സി.ഐ.എസ്.എഫിന്റെ മൂന്ന് പ്ലാറ്റൂണുകളും സിയാൽ അഗ്നിസുരക്ഷാ സംഘത്തിന്റെ ഒരു പ്ലാറ്റൂണും പരേഡിൽ പങ്കെടുത്തു. സി.ഐ.എസ്.എഫ് ഇൻസ്‌പെക്ടർ ചിത്ര ആർ.എസ്. പരേഡ് നയിച്ചു. സി.ഐ.എസ്.എഫ് കമാൻഡന്റ് ഹിമാൻഷു പാണ്ഡെ നേതൃത്വം നൽകി. എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ എ.എം.ഷബീർ, സജി കെ.ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.