kklm
ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ നിർവഹിക്കുന്നു

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഗ്രാമസഭയും ഉപകരണ വിതരണവും ചെയ്തു.റിക്ലൈനിംഗ് വീൽചെയർ, സ്റ്റാറ്റിക് സൈക്കിൾ, സിപി വീൽചെയർ, കമ്മോഡ് ചെയർ, വാട്ടർ ബെഡ് തുടങ്ങി 21 തരം ഉപകരണങ്ങളാണ് ഭിന്നശേഷിക്കാർക്കായി വിതരണം ചെയ്തത്.ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പലത രാജു അദ്ധ്യക്ഷയായി. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ രമ മുരളീധരകൈമൾ, ലിസി റെജി, കെ എസ് മായ, ലിസി രാജൻ, കൃഷ്ണേന്ദു മനോജ് തുടങ്ങിയവർ സംസാരിച്ചു.